ഓൺലൈൻ രജിസ്ട്രേഷനും സ്പെഷ്യൽ അലോട്ട്മെന്റും
Tuesday, May 17, 2022 1:46 AM IST
തിരുവനന്തപുരം: ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തും. താത്പര്യമുള്ള റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതുതായി കോളജ്/കോഴ്സ് ഓപ്ഷനുകൾ 17,18 തീയതികളിൽ സമർപ്പിക്കണം. അലോട്ട്മെന്റ് 19 ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് 04712560363.