മണക്കാട് ടിടിഐയിൽ ലോ ഫ്ളോർ ബസ് ക്ലാസ് മുറിയാക്കും
Wednesday, May 18, 2022 1:52 AM IST
തിരുവനന്തപുരം: കെട്ടിടംപണി പൂർത്തിയാക്കാത്തതിനാൽ മണക്കാട് സർക്കാർ ടിടിഐയിൽ ലോ ഫ്ളോർ ബസ് ക്ലാസ് മുറിയാക്കും. താത്കാലിക സംവിധാനമെന്ന നിലയിലാണു രണ്ടുബസുകൾ വിട്ടുനൽകുന്നതെന്ന് സ്ഥലം എംഎൽഎകൂടിയായ മന്ത്രി ആന്റണി രാജു പറഞ്ഞു.
സംസ്ഥാനത്ത് 400ൽ അധികം ബസുകൾ ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്. ഇത്തരം ബസുകൾ വിറ്റുകളയാതെ ഇതേപോലെ ക്ലാസ് മുറികളാക്കി മാറ്റാൻ ഉദ്ദേശിക്കുകയാണ്. ബസുകളിലെ ക്ലാസ്മുറി വിദ്യാർഥികൾക്ക് പുതിയ അനുഭവമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.