സ്കൂളുകളിൽ നോൺ ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിക്കാം: മന്ത്രി
Wednesday, May 18, 2022 2:37 AM IST
തിരുവനന്തപുരം: നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്കൂൾ മേൽക്കൂരകൾ നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കാമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദനുമായി മന്ത്രി ചർച്ച നടത്തി. സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ച.