കെഎസ്ആര്‍ടിസിയില്‍ ഓഡിറ്റ് നടന്നിട്ട് വർഷങ്ങളായെന്ന്
Thursday, May 19, 2022 2:07 AM IST
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ കുറച്ചു വര്‍ഷമായി ഓഡിറ്റ് നടക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി സ്വതന്ത്ര യൂണിയനായ കെഎസ്ആര്ടിഇഡബ്ല്യൂഎ. 2012-13 കാലയളവില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നത് മാത്രമാണ് ജീവനക്കാരായ തങ്ങള്‍ക്ക് അറിയാവുന്നത്. ബിജു പ്രഭാകര്‍ എംഡിയായി ചുമതലയേറ്റതിന് പിന്നാലെ 400 കോടിയുടെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
പിന്നീടിതു സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്നും യൂണിയന് ജനറല്‍ സെക്രട്ടറി വി.വി. ഹരിദാസ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് യൂണിയന്റെ നേതൃത്വത്തില്‍ ബിജു പ്രഭാകറിന്റെ വീട്ടുപടിക്കല്‍നിന്ന് പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നു ഹരിദാസ് പറഞ്ഞു.