മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു: സുധാകരന്
Thursday, May 19, 2022 2:08 AM IST
കൊച്ചി: മുഖ്യമന്ത്രിയെക്കുറിച്ചുളള തന്റെ പരാമര്‍ശത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. വടക്കന്‍ കേരളത്തിലെ ഒരു നാട്ടുശൈലിയാണ് താന്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ ഇടതുമുന്നണി നിയമനടപടിക്കു പോയാല്‍ നേരിടും. പരാമര്‍ശത്തിന്റെ പേരില്‍ യുഡിഎഫിന്റെ വോട്ടുകള്‍ കുറയില്ലെന്നും സുധാകരന് കൊച്ചിയില്‍ പറഞ്ഞു.
‘ഞാന്‍ ചങ്ങലപൊട്ടിയ പട്ടി’യെപ്പോലെയാണ് ഓടുന്നതെന്ന് എന്നെക്കുറിച്ചുതന്നെ പറയാറുണ്ട്. അതിനര്‍ഥം ഞാന്‍ പട്ടിയാണെന്നല്ല. പിണറായി വിജയന് ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയില്‍ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.