കേപ്പിൽ താത്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിച്ചു
Saturday, May 21, 2022 12:58 AM IST
തിരുവനന്തപുരം: കോഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ (കേപ്പ് ) താത്കാലിക ദിവസ വേതനക്കാരുടെ വേതനം വർധിപ്പിച്ചു. 25 ശതമാനം വരെയാണ് വർധന. കേപ്പിനു കീഴിലുള്ള സാഗര ആശുപത്രി ജീവനക്കാരുടെയും വേതനം വർധിപ്പിച്ചു.
വേതന വർധനവിലൂടെ 8521500യാണ് രൂപ ബാധ്യത വരുന്നത്. വിരമിച്ച ശേഷം കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ വേതനവും വർധിപ്പിച്ചു.
സാഗര ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ് മുതൽ ഹെഡ് നഴ്സ് വരെയുള്ളവർക്കും കേപ്പിൽ അറ്റൻഡർ കം ഡ്രൈവർ മുതൽ ലൈബ്രറിയൻ വരെയുള്ളവർക്കും വേതന വർധന ലഭിക്കും. കേപ്പിൽ 2017 മാർച്ചിലാണ് അവസാനമായി വേതനം പരിഷ്കരിച്ചത്. സാഗര ആശുപത്രിയിൽ 2020 ലായിരുന്നു അവസാന ശന്പള പരിഷ്കരണം.