പ്രീമെട്രിക് സ്കോളർഷിപ്പ്: ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ ന്യൂനത പരിഹരിക്കാൻ അവസരം
Saturday, May 21, 2022 12:58 AM IST
തിരുവനന്തപുരം: 2014-15ലെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിശകുമൂലം തുക ലഭിക്കാത്തവർക്കു ന്യൂനത പരിഹരിച്ചു തുക നൽകുന്നതിനു 30 വരെ സമയപരിധി അനുവദിച്ചു.
അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാർഥികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.education.ke rala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അദാലത്ത് മുഖേന 55,590 കുട്ടികൾക്കു സ്കോളർഷിപ്പ് നൽകുന്നതിന് 5.6 കോടി രൂപ അനുവദിച്ചിരുന്നു.