ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് ഒ​രു വ​യ​സു​കാരി മരിച്ചു
ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ്   ഒ​രു വ​യ​സു​കാരി മരിച്ചു
Tuesday, May 24, 2022 4:24 AM IST
കി​​​​ട​​​​ങ്ങൂ​​​​ർ (കോട്ടയം): ഒ​​​​രു വ​​​​യ​​​​സു​​​​ള്ള പെ​​​​ണ്‍​കു​​​​ഞ്ഞ് കു​​​ളി​​​മു​​​റി​​​യി​​ലെ ബ​​​​ക്ക​​​​റ്റി​​​​ലെ വെ​​​​ള്ള​​​​ത്തി​​​​ൽ വീ​​​​ണ് മ​​​​രി​​​​ച്ചു. കി​​​​ട​​​​ങ്ങൂ​​​​ർ സൗ​​​​ത്ത് ചി​​​​റ​​​​പ്പു​​​​റം ഞാ​​​​റ​​​​ക്കാ​​​​ട്ടി​​​​ൽ ജ​​​​യേ​​​​ഷ് -ശ​​​​ര​​​​ണ്യ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​ക​​​ൾ ഭാ​​​​ഗ്യ​​​​ക്കാ​​​​ണ് ദാ​​​​രു​​​​ണാ​​​​ന്ത്യം. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30 നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ ആ​​​​ളി​​​​ല്ലാ​​​​തി​​​​രുന്ന​​​​തി​​​​നാ​​​​ൽ ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി ശ​​​​ര​​​​ണ്യ​​​​യു​​​​ടെ വീ​​​​ടാ​​​​യ ചെ​​​​ന്പി​​​​ളാ​​​​വ് വ​​​​ള​​​​ർ​​​​കോ​​​​ട് വീ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​മ്മ​​​​യും കു​​​​ഞ്ഞും. അ​​​​മ്മ​​​​യു​​​​ടെ സ​​​​മീ​​​​പ​​​​ത്തു ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന കു​​​​ഞ്ഞി​​​​നെ കു​​​​റെ നേ​​​​രം ക​​​​ഴി​​​​ഞ്ഞു കാ​​​​ണാ​​​​താ​​​​യി.


ഏ​​​​റെ നേ​​​​ര​​​​ത്തെ തി​​​​ര​​​​ച്ചി​​​​ലി​​​​നോ​​​​ടു​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു കു​​​​ളി​​​​മു​​​​റി​​​​യി​​​​ലെ ബ​​​​ക്ക​​​​റ്റി​​​​ൽ കു​​​​ഞ്ഞ് വീ​​​​ണ് കി​​​​ട​​​​ക്കു​​​​ന്ന​​​​ത് ക​​​​ണ്ട​​​​ത്. ഉ​​​​ട​​​​ൻ കി​​​​ട​​​​ങ്ങൂ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.