ദേശീയ വിദ്യാഭ്യാസ നയം: കേന്ദ്രമന്ത്രിക്ക് നിവേദനം
Wednesday, May 25, 2022 2:18 AM IST
പാ​ലാ: പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചു കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി ജോ​ണ്‍ ബ​ർ​ള​യു​മാ​യി കേ​ര​ള കാ​ത്ത​ലി​ക് സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച ന​ട​ത്തി.

അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ കോ​ള​ജു​ക​ളെ​യും ഒ​രു കാ​ത്ത​ലി​ക് യൂ​ണി​വേ​ഴ്സി​റ്റി ആ​രം​ഭി​ച്ച് അ​തി​ന്‍റെ കീ​ഴി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്നു മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.


പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ ന്യൂ​ന​പ​ക്ഷ പ​ദ​വി​യു​ള്ള കോ​ള​ജു​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ജി​ബി ജോ​സ് , വൈ​സ് പ്ര​സി​ഡ​ന്‍റും തി​രു​വ​ന്പാ​ടി അ​ൽ​ഫോ​ൻ​സ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​ചാ​ക്കോ കാ​ളം​പ​റ​ന്പി​ൽ, അ​സോ​സി​യേ​ഷ​ന്‍റെ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ലാ പ്ര​സി​ഡ​ന്‍റും നൈ​പു​ണ്യ കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ളു​മാ​യ റ​വ. ഡോ. ​പോ​ള​ച്ച​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.