വർഗീയതയ്ക്കെതിരേ സമാധാന കൂട്ടായ്മയും ദീപം തെളിക്കലുമായി കെസിവൈഎം
വർഗീയതയ്ക്കെതിരേ സമാധാന കൂട്ടായ്മയും ദീപം തെളിക്കലുമായി കെസിവൈഎം
Wednesday, May 25, 2022 2:18 AM IST
ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ ത​ക​ർ​ക്കു​ന്ന വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ മു​ഖ​മാ​കു​വാ​നു​ള്ള ഓ​രോ പൗ​ര​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് കെ​സി​വൈ​എം സ​മാ​ധാ​ന കൂ​ട്ടാ​യ്മ​യും ദീ​പം തെ​ളി​ക്ക​ലും ന​ട​ത്തി.

ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു പ​രി​പാ​ടി. പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ റാ​ലി​യി​ൽ ഉ​യ​ർ​ന്ന പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്.

പി​ഞ്ചു മ​ന​സു​ക​ളി​ൽ പോ​ലും വ​ർ​ഗീ​യ വി​ഷം കു​ത്തി​വ​യ്ക്കു​ന്ന ഇ​ത്ത​രം തീ​വ്ര​വാ​ദ ശ്ര​മ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന് കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജോ മാ​ത്യു ഇ​ട​യാ​ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


തു​ട​ർ​ന്ന് ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി മ​തേ​ത​ര മൂ​ല്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നു വേ​ണ്ടി യു​വ​ജ​ന​ങ്ങ​ൾ സ​മാ​ധാ​ന ദീ​പം തെ​ളി​യി​ച്ചു പ്രാ​ർ​ഥി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ തോ​മ​സ് ചാ​ല​ക്ക​ര, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ്, ആ​ല​പ്പു​ഴ രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജെ​യിം​സ്, സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗം എം.​ജെ. ഇ​മ്മാ​നു​വ​ൽ, സം​സ്ഥാ​ന ട്ര​ഷ​റ​ർ ലി​നു വി. ​ഡേ​വി​ഡ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.