സിനിമാ നിർമാതാവ് സിറാജുദ്ദീന് ഒരു കോടിയുടെ സ്വര്‍ണം കടത്തി: കസ്റ്റംസ്
Friday, June 24, 2022 12:22 AM IST
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സിനിമാ നിര്‍മാതാവ് കെ.പി. സിറാജുദ്ദീന് നെടുമ്പാശേരി വിമാനത്താവളം വഴി ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം ദുബായിയില്‍ നിന്നു കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ്. സിറാജുദ്ദീന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്.