കേപ്പ് എൻജിനിയറിംഗ് കോളജുകളിൽ ബിടെക് പ്രവേശനം
Sunday, June 26, 2022 12:18 AM IST
തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്)ന്റെ കീഴിലുളള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനിയറിംഗ് കോളജുകളിൽ 2022-23 അധ്യയന വർഷത്തിലെ ബിടെക് കോഴ്സിന് എൻആർഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് ക്ഷണിച്ചു. www.cape kerala.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. പ്രോസ്പെക്ടസും അപേക്ഷാഫോറവും കേപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cape kerala.orgൽ നിന്നോ കോളജുകളുടെ വെബ്സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2316236.