കൂടത്തായി കേസ്: ജയിൽ മാറ്റണമെന്ന ആവശ്യം ജോളി പിൻവലിച്ചു
കൂടത്തായി കേസ്:  ജയിൽ മാറ്റണമെന്ന  ആവശ്യം ജോളി  പിൻവലിച്ചു
Thursday, June 30, 2022 12:14 AM IST
കോ​​ഴി​​ക്കോ​​ട്: കൂ​​ട​​ത്താ​​യി കൂ​​ട്ട​​ക്കൊ​​ല കേ​​സി​​ലെ ഒ​​ന്നാം പ്ര​​തി ജോ​​ളി ജോ​​സ​​ഫ് ജ​​യി​​ൽ മാ​​റ്റ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു ന​​ൽ​​കി​​യ ഹ​​ർ​​ജി പി​​ൻ​​വ​​ലി​​ച്ചു. ക​​ണ്ണൂ​​ർ വ​​നി​​താ ജ​​യി​​ലി​​ൽ തു​​ട​​രാ​​മെ​​ന്നും പ​​രി​​യാ​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ചി​​കി​​ത്സ മ​​തി​​യെ​​ന്നും കോ​​ഴി​​ക്കോ​​ട് ജി​​ല്ലാ സെ​​ഷ​​ൻ​​സ് കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

കോ​​ഴി​​ക്കോ​​ട് വ​​നി​​താ ജ​​യി​​ലി​​ന്‍റെ മ​​തി​​ൽ അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​യ​​തി​​നാ​​ൽ ജോ​​ളി ഉ​​ൾ​​പ്പ​​ടെ ഒ​​മ്പ​​ത് ത​​ട​​വു​​കാ​​രെ മ​​റ്റു ജ​​യി​​ലു​​ക​​ളി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു. ജോ​​ളി​​യെ ക​​ണ്ണൂ​​ർ വ​​നി​​താ ജ​​യി​​ലി​​ലേ​​ക്കാ​​ണു മാ​​റ്റി​​യ​​ത്. എ​​ന്നാ​​ൽ ചി​​കി​​ത്സാ​​വ​​ശ്യാ​​ർ​​ഥം തി​​രി​​കെ കോ​​ഴി​​ക്കോ​​ട്ടേ​​ക്കു മാ​​റ്റ​​ണ​​മെ​​ന്നും കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ജോ​​ളി നേ​​ര​​ത്തെ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.


കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച ജോ​​ളി​​യു​​ടെ ചി​​കി​​ത്സ രേ​​ഖ​​ക​​ൾ തി​​രി​​കെ വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം കോ​​ട​​തി ജൂ​​ലൈ 12ന് ​​പ​​രി​​ഗ​​ണി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.