വി​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ: ഹ​ര്‍​ജി മാ​റ്റി
വി​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക്  ഹൈ​ക്കോ​ട​തി​യി​ല്‍  മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ: ഹ​ര്‍​ജി മാ​റ്റി
Friday, July 1, 2022 1:14 AM IST
കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തു​​​ള്ള പ്ര​​​തി​​​ക​​​ള്‍​ക്ക് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്‍​കാ​​​നാ​​​വു​​​മോ​​​യെ​​​ന്ന നി​​​യ​​​മ​​പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ ഉ​​​ത്ത​​​രം തേ​​​ടി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് റ​​​ഫ​​​ര്‍ ചെ​​​യ്ത ഹ​​​ര്‍​ജി ജ​​​സ്റ്റീ​​​സ് കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് 15 ലേ​​​ക്കു​​​മാ​​​റ്റി.


പ​​​ത്ത​​​നം​​​തി​​​ട്ട കോ​​​യി​​​പ്പു​​​റം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ പോ​​​ക്‌​​​സോ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ യു​​​വ​​​തി കു​​​വൈ​​​റ്റി​​​ല്‍ നി​​​ന്നു ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.