യൂത്ത് കോൺഗ്രസ് യു​വ​ചി​ന്ത​ൻ ശി​വിർ ഇ​ന്നു തു​ട​ങ്ങും
യൂത്ത് കോൺഗ്രസ് യു​വ​ചി​ന്ത​ൻ ശി​വിർ ഇ​ന്നു തു​ട​ങ്ങും
Friday, July 1, 2022 1:52 AM IST
പാ​​​ല​​​ക്കാ​​​ട്: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യു​​​വ​​​ചി​​​ന്ത​​​ൻ ശി​​​വി​​ർ പാ​​​ല​​​ക്കാ​​​ട്ട് ഇ​​​ന്ന് തു​​​ട​​​ങ്ങും. വാ​​​ള​​​യാ​​​ർ അ​​​ഹ​​​ല്യ കാ​​മ്പ​​സി​​​ലാ​​​ണ് ക്യാ​​​മ്പ്.

ക്യാ​​​മ്പ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഇ​​​ന്നു രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ച്ച് മൂ​​​ന്നി​​​ന് ഉ​​​ച്ച​​​യ്ക്കു സ​​​മാ​​​പി​​​ക്കും. നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി ക്യാ​​​ന്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സം​​​ഘ​​​പ​​​രി​​​വാ​​​ർ ഫാ​​​സി​​​സം ചെ​​​റു​​​ക്കു​​​ന്ന​​​തി​​​നും കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ആ​​​ശ​​​യം കൊ​​​ണ്ട് പോ​​​രാ​​​ടാ​​​ൻ യു​​​വാ​​​ക്ക​​​ളെ സ​​​ജ്ജ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ക്യാ​​​ന്പി​​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു.


എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ബി.​​​വി. ശ്രീ​​​നി​​​വാ​​​സ്, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.