ത​ളി​ര് സ്കോ​ള​ർ​ഷി​പ്പ് 2022: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Friday, July 1, 2022 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സാം​​​സ്കാ​​​രി​​​ക​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള സം​​​സ്ഥാ​​​ന ബാ​​​ല​​​സാ​​​ഹി​​​ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് 2022 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തു​​​ന്ന ത​​​ളി​​​ര് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

https://scholarship.ksicl.kerala.gov.in/ എ​​​ന്ന സൈ​​​റ്റ് വ​​​ഴി 2022 ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 31വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. 200രൂ​​​പ​​​യാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ്. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന എ​​​ല്ലാ കു​​​ട്ടി​​​ക​​​ൾ​​​ക്കും ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ത​​​ളി​​​ര് മാ​​​സി​​​ക സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും. ജൂ​​​നി​​​യ​​​ർ (5,6,7 ക്ലാ​​​സു​​​ക​​​ൾ), സീ​​​നി​​​യ​​​ർ (8,9,10 ക്ലാ​​​സു​​​ക​​​ൾ) വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ക.

പൊ​​​തു​​​വി​​​ജ്ഞാ​​​നം, ആ​​​നു​​​കാ​​​ലി​​​കം, ബാ​​​ല​​​സാ​​​ഹി​​​ത്യം, സ്കൂ​​​ൾ സി​​​ല​​​ബ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ഹി​​​ത്യം, ച​​​രി​​​ത്രം, ത​​​ളി​​​ര് മാ​​​സി​​​ക എ​​​ന്നി​​​വ​​​യെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യാ​​​ണു പ​​​രീ​​​ക്ഷ. ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യാ​​​ണ് ജി​​​ല്ലാ​​​ത​​​ല പ​​​രീ​​​ക്ഷ. തു​​​ട​​​ർ​​​ന്ന്‌ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലും പ​​​രീ​​​ക്ഷ ന​​​ട​​​ക്കും. ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര​​​വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ഓ​​​രോ ജി​​​ല്ല​​​യി​​​ലും 60 കു​​​ട്ടി​​​ക​​​ൾ​​​ക്ക് 1000 രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പും 100 കു​​​ട്ടി​​​ക​​​ൾ​​​ക്ക് 500 രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പും ല​​​ഭ്യ​​​മാ​​​വും.


കേ​​​ര​​​ള​​​ത്തി​​​ലൊ​​​ട്ടാ​​​കെ 2500ഓ​​​ളം കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി 16ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക. സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ഇ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ലും ആ​​​ദ്യ​​​മെ​​​ത്തു​​​ന്ന മൂ​​​ന്നു സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് 10,000, 5,000, 3,000 രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും ന​​​ൽ​​​കും.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ത്തി​​​ന് 8547971483, 0471-2333790.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.