സഹകരണ ദിനം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
Friday, July 1, 2022 11:59 PM IST
കോട്ടയം: അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും. രാവിലെ 9.30ന് സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗീസ് പതാക ഉയർത്തും. സെമിനാറുകളുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയാക്കോട് എൻ. കൃഷ്ണൻ നായർ നിർവഹിക്കും.