ബഫർസോൺ: രാഹുൽ ഗാന്ധിയുമായി മാർ പാംപ്ലാനി കൂടിക്കാഴ്ച നടത്തി
Saturday, July 2, 2022 12:35 AM IST
തലശേരി: കര്‍ഷകരെയും പൊതുജനങ്ങളെയും കുടിയൊഴിപ്പിക്കാന്‍ കാരണമാകുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ലോക്സഭയിലും രാജ്യസഭയിലും നിലപാട് സ്വീകരിക്കുമെന്നു രാഹുല്‍ ഗാന്ധി എംപി.
ഇന്നലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള തലശേരി അതിരൂപത പ്രതിനിധിസംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണു രാഹുൽ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ സഭയും വിവിധ സംഘടനകളും നടത്തുന്ന പോരാട്ടങ്ങൾക്കു തന്റെ പിന്തുണയുണ്ടാകുമെന്നും രാഹുൽ അറിയിച്ചു.
ഏറ്റവും മികച്ച രീതിയില്‍ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതിലുള്ള സാമാന്യനീതിയുടെ ലംഘനം മാര്‍ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.