പ്രതിസന്ധി ഒഴിവാകുന്ന മുറയ്ക്ക് പൊതുജനങ്ങൾക്കും ഇന്ധനം നൽകുമെന്നു കെഎസ്ആർടിസി മാനേജ്മെന്റ്
Sunday, July 3, 2022 3:39 AM IST
തിരുവനന്തപുരം: കോഴിക്കോട് ഡിപ്പോയിൽ കെഎസ്ആർടിസി പൊതുജനങ്ങൾക്കായി ആരംഭിച്ച യാത്രാ ഫ്യൂവൽ റീട്ടെയിൽ ഒൗട്ട്ലെറ്റ് അടച്ചുപൂട്ടിയതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്.
അടുത്തിടെ വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസലിന്റെ വില വിപണി വിലയേക്കാൾ വളരെയധികം ഉയർന്ന സാഹചര്യത്തിൽ ഇന്ധന വിതരണം കെഎസ്ആർടിസിക്കു മാത്രമായി പരിമിതപ്പെടുത്തിയതാണ്. വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസലിന്റെ വില വർധനവ് മൂലമുള്ള പ്രതിസന്ധി ഒഴിവാകുന്ന മുറയ്ക്ക് പൊതുജനങ്ങൾക്കുള്ള ഇന്ധന വിതരണം പുന:രാരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.