വിമൽജ്യോതി എൻജിനിയറിംഗ് കോളജ് റീജണൽ ഓഫീസ് പ്രവർത്തനം തുടങ്ങി
Tuesday, July 5, 2022 12:15 AM IST
മാനന്തവാടി: ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് ആൻഡ് എംബിഎ കോളജിന്റെ റീജണൽ ഓഫീസ് മാനന്തവാടി ദ്വാരക കോർപറേറ്റ് ഓഫീസ് ബിൽഡിംഗിൽ ആരംഭിച്ചു. മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ. സിജോ ഏളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു.
വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ ഫാ. ജയിംസ് ചെല്ലംകോട്ട്, ബർസാർ ഫാ. ലാസർ വരമ്പകത്ത്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ഫാ. സുബിൻ റാത്തപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
ഈ വർഷം വിമൽജ്യോതിയിൽ ബിടെക്, എംബിഎ അഡ്മിഷൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9400512240, 8943940451.