ഇ​ടു​ക്കി ഡാം ​ ഇ​ന്നു തു​റ​ക്കും
ഇ​ടു​ക്കി ഡാം ​ ഇ​ന്നു തു​റ​ക്കും
Sunday, August 7, 2022 2:17 AM IST
ചെറുതോണി: ഇ​​ടു​​ക്കി ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യ ചെ​​റു​​തോ​​ണി ഡാം ​​ഇ​​ന്നു തു​​റ​​ക്കും. രാ​​വി​​ലെ 10ന് ​​ഡാ​​മി​​ന്‍റെ ഒ​​രു ഷ​​ട്ട​​ർ 70 സെ​​ന്‍റി​​മീ​​റ്റ​​ർ ഉ​​യ​​ർ​​ത്തി 50 ക്യു​​മെ​​ക്സ് ജ​​ല​​മാ​​ണ് ഒ​​ഴു​​ക്കി​വി​​ടു​​ക.

ഇ​തു സം​ബ​ന്ധി​ച്ചു മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇന്നലെ ഓ​​ണ്‍​ലൈ​​നി​​ൽ അ​​വ​​ലോ​​ക​​ന യോ​​ഗം ചേ​​ർ​​ന്നു. ഡാം ​​തു​​റ​​ക്കേ​​ണ്ട അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യമി​​ല്ലെ​​ന്നും മു​​ൻ​​ക​​രു​​ത​​ൽ എ​​ന്ന നി​​ല​​യ്ക്കാ​​ണ് തു​​റ​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.


നി​​ല​​വി​​ൽ വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റു​​ന്ന സാ​​ഹ​​ച​​ര്യ​​മി​​ല്ല. മു​​ൻ ക​​രു​​ത​​ലെ​​ന്ന നി​​ല​​യി​​ൽ 79 വീ​​ടു​​ക​​ളി​​ൽ നോ​​ട്ടീ​​സ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പെ​​രി​​യാ​​റി​​ന്‍റെ ഇ​​രു​​ക​​ര​​ക​​ളി​​ലു​​മു​​ള്ള​​വ​​ർ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.