നീരൊഴുക്ക് കുറഞ്ഞു;മുല്ലപ്പെരിയാറിൽ മൂന്നു ഷട്ടർ അടച്ചു
Thursday, August 11, 2022 12:52 AM IST
തൊടുപുഴ: രണ്ടുദിവസമായി മഴപെയ്യാതിരുന്നതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറഞ്ഞ സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മൂന്നു ഷട്ടറുകൾ ഇന്നലെ അടച്ചു.
ചൊവ്വാഴ്ച തുറന്ന മൂന്നു റേഡിയൽ ഷട്ടറുകളാണ് ഇന്നലെ വൈകുന്നേരം ആറിന് അടച്ചത്. നിലവിൽ പത്തുഷട്ടറുകൾ 90 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 5968 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നുണ്ട്. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 138.08 അടിയാണ്. നിലവിലെ റൂൾകർവനുസരിച്ച് 138.04 അടി വെള്ളം സംഭരിക്കാനാണ് തമിഴ്നാടിന് അനുമതിയുള്ളത്.