എൻജിനിയറിംഗ് റാങ്ക് പട്ടിക 25 നകം; മാർക്ക് ഇന്നുകൂടി അപ് ലോഡ് ചെയ്യാം
Friday, August 12, 2022 1:08 AM IST
തിരുവനന്തപുരം : എൻജിനിയറിംഗ്, ഫാർമസി ( കീം 2022) റാങ്ക് പട്ടിക 25നകം പ്രസിദ്ധീകിക്കും. പ്രവേശന പരീക്ഷ എഴുതിയവർക്ക് യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ് ടു, തത്തുല്യം) ഓണ്‍ലൈനായി സമർപ്പിക്കാനുള്ള അവസരം ഒരു ദിവസംകൂടി നീട്ടി നൽകി.
രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക്ഇന്ന് വൈകുന്നേരം അഞ്ചിനകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കണം. 04712525300.