പുറ്റിങ്ങല്‍ ദുരന്തം: മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Wednesday, August 17, 2022 12:19 AM IST
കൊച്ചി: കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം പെന്‍ഡ്രൈവില്‍ നല്‍കുന്നതിനൊപ്പം പ്രോസിക്യൂഷന് രേഖകളുടെ കടലാസ് പകര്‍പ്പുകള്‍ പ്രതികള്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന പരവൂര്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് വിധി പറഞ്ഞത്.