എ​​ന്‍​എ​​സ്എ​​സ് സ്‌​​കൂ​​ളു​​ക​​ളി​​ല്‍ സ​​മു​​ദാ​​യ​​ ക്വോ​​ട്ട റ​​ദ്ദാ​​ക്കി​​യ ഉ​​ത്ത​​ര​​വ് സ്റ്റേ ​​ചെ​​യ്തു
എ​​ന്‍​എ​​സ്എ​​സ് സ്‌​​കൂ​​ളു​​ക​​ളി​​ല്‍ സ​​മു​​ദാ​​യ​​ ക്വോ​​ട്ട റ​​ദ്ദാ​​ക്കി​​യ ഉ​​ത്ത​​ര​​വ് സ്റ്റേ ​​ചെ​​യ്തു
Wednesday, August 17, 2022 12:19 AM IST
കൊ​​​​ച്ചി: മു​​​​ന്നാ​​​​ക്ക സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ പ്ല​​​​സ് വ​​​​ണ്‍ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച പ​​​​ത്തു​​​​ശ​​​​ത​​​​മാ​​​​നം സ​​​​മു​​​​ദാ​​​​യ​​​​ ക്വോ​​​​ട്ട റ​​​​ദ്ദാ​​​​ക്കി​​​​യ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ് എ​​​​ന്‍​എ​​​​സ്എ​​​​സി​​​​ന്‍റെ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് സ്റ്റേ ​​​​ചെ​​​​യ്തു.

എ​​​​ന്‍​എ​​​​സ്എ​​​​സ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ജി. ​​​​സു​​​​കു​​​​മാ​​​​ര​​​​ന്‍ നാ​​​​യ​​​​ര്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ര്‍ തോ​​​​മ​​​​സ്, ജ​​​​സ്റ്റീ​​​​സ് ശോ​​​​ഭ അ​​​​ന്ന​​​​മ്മ ഈ​​​​പ്പ​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ്.

എ​​​​ന്‍​എ​​​​സ്എ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍​ക്ക് സ​​​​മു​​​​ദാ​​​​യ ക്വോ​​​​ട്ട​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​മെ​​​​ന്നും എ​​​​ന്നാ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വി​​​​ല്ലാ​​​​തെ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​ന്തി​​​​മ​​​​മാ​​​​ക്ക​​​​രു​​​​തെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.


മു​​​​ന്നാ​​​​ക്ക സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ പ​​​​ത്തു​​​​ശ​​​​ത​​​​മാ​​​​നം സ​​​​മു​​​​ദാ​​​​യ​​​​ക്വോ​​​​ട്ട അ​​​​നു​​​​വ​​​​ദി​​​​ച്ച സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാവി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ജൂ​​​​ലൈ 27ന് ​​​​ഇ​​​​തു റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

ഈ ​​​​പ​​​​ത്തു​​​​ശ​​​​ത​​​​മാ​​​​നം സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം കേ​​​​ന്ദ്രീ​​​​കൃ​​​​ത അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​​ലൂ​​​​ടെ ഓ​​​​പ്പ​​​​ണ്‍ മെ​​​​റി​​​​റ്റി​​​​ല്‍ ന​​​​ട​​​​ത്താ​​​​നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് എ​​​​ന്‍​എ​​​​സ്എ​​​​സ് അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.