ബിജെപിയുടെ ചട്ടുകമായി ഗവർണർ മാറിയെന്നു കോടിയേരി
Friday, August 19, 2022 1:56 AM IST
തിരുവനന്തപുരം: ഇടതുഭരണത്തെ അട്ടിമറിക്കാൻ മോദി സർക്കാർ ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ഒരു ഭാഗത്തു തുറന്നുവിട്ടിരിക്കുന്പോൾ മറുഭാഗത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഉപയോഗിച്ചു സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഇതിന്റെ ഭാഗമായാണു ഓർഡിനൻസിൽ ഒപ്പിടില്ലെന്ന ഗവർണറുടെ ശാഠ്യം. ഗവർണർ മോദി സർക്കാരിന്റെയും ബിജെപിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. നിലപാടുകളില്ലാത്ത തനിയാവർത്തനം എന്ന തലക്കെട്ടിൽ പാർട്ടി പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണു കോടിയേരി വിമർശനമുയർത്തിയിരിക്കുന്നത്.