ബഫർ സോണ്‍: സമയപരിധി നീട്ടാൻ സുപ്രീം കോടതിയെ സമീപിക്കണമെന്ന് അഡ്വ. വി.സി.സെബാസ്റ്റ്യൻ
ബഫർ സോണ്‍: സമയപരിധി നീട്ടാൻ സുപ്രീം കോടതിയെ സമീപിക്കണമെന്ന്  അഡ്വ. വി.സി.സെബാസ്റ്റ്യൻ
Saturday, August 20, 2022 12:54 AM IST
കോ​ട്ട​യം: നി​ർ​ദി​ഷ്ട ഒ​രു​കി​ലോ​മീ​റ്റ​ർ ബ​ഫ​ർ ​സോ​ണ്‍ മേ​ഖ​ല​യി​ലെ നി​ജ​സ്ഥി​തി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​വി​ലു​ള്ള മൂ​ന്നു​മാ​സ കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടു​ന്ന​തി​ന് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സൗ​ത്ത് ഇ​ന്ത്യാ ക​ണ്‍വീ​ന​ർ അ​ഡ്വ. വി.​സി.​സെ​ബാ​സ്റ്റ്യ​ൻ.

വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ, ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ​സോ​ണ്‍ നി​ശ്ച​യി​ച്ചു​ള്ള സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം സ്ഥ​ല​ങ്ങ​ളി​ലെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മൂ​ന്ന് മാ​സ​കാ​ലാ​വ​ധി സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് അ​വ​സാ​നി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട് ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.


കോ​ട​തി​വി​ധി വ​ന്നി​ട്ട് ര​ണ്ട​ര​മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ബ​ഫ​ർ​സോ​ണ്‍ പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ർ​ത്തി​ക​ൾ സം​ബ​ന്ധി​ച്ചോ ജ​ന​വാ​സ​മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചോ വ്യ​ക്ത​മാ​യ പ​ഠ​നം ന​ട​ത്തി​യി​ട്ടി​ല്ല.

വ​നം​വ​കു​പ്പും കേ​ര​ള സ്റ്റേ​റ്റ് റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് എ​ൻ​വ​യ​ണ്‍മെ​ന്‍റ് സെ​ന്‍റ​റു​മാ​യി അ​തി​ർ​ത്തി​നി​ർ​ണ്ണ​യ​ത്തി​നും പ​ഠ​ന​ത്തി​നു​മാ​യി ഇ​തി​നോ​ട​ക​മു​ണ്ടാ​ക്കി​യ ര​ഹ​സ്യ​ധാ​ര​ണാ​പ​ത്രം ജ​ന​ങ്ങ​ളു​ടെ അ​റി​വി​ലേ​യ്ക്കാ​യി പ​ര​സ്യ​പ്പെ​ടു​ത്തു​വാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും വി.​സി.​സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.