തുടലിൽ ബന്ധിച്ച യുവാവ് പൊള്ളലേറ്റു മരിച്ചനിലയിൽ
തുടലിൽ ബന്ധിച്ച യുവാവ് പൊള്ളലേറ്റു മരിച്ചനിലയിൽ
Saturday, August 20, 2022 12:54 AM IST
ചി​​ന്ന​​ക്ക​​നാ​​ൽ: ചി​​ന്ന​​ക്ക​​നാ​​ൽ 301 കോ​​ള​​നി​​യി​​ൽ തു​​ട​​ലി​​ൽ ബ​​ന്ധി​​ച്ച യു​​വാ​​വി​​നെ തീ​​പ്പൊ​​ള്ള​​ലേ​​റ്റു മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. 301 കോ​​ള​​നി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന നി​​മ്മി​​യു​​ടെ മ​​ക​​ൻ ക​​രു​​ണി(23)​ന്‍റെ ​മൃ​​ത​​ദേ​​ഹ​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റ​​ര​​യോ​​ടെ ഇ​​വ​​ർ താ​​മ​​സി​​ക്കു​​ന്ന വീ​​ടി​​നു പി​റ​​ക് വ​​ശ​​ത്തെ ജ​​നാ​​ല​​യി​​ൽ തു​​ട​​ൽ കൊ​​ണ്ട് ബ​​ന്ധി​​ച്ച നി​​ല​​യി​​ലാ​​ണ് ക​​ത്തി​ക്ക​​രി​​ഞ്ഞ മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്. ക​​രു​​ണി​​ന്‍റെ അ​​മ്മ പു​​റ​​ത്തു തു​​ണി ക​​ഴു​​കാ​​ൻ പോ​​യ​​പ്പോ​​ഴാ​​ണ് സം​​ഭ​​വം.


ക​​രു​​ണി​​ന്‍റെ മു​​ത്ത​​ശി അ​​മ്മി​​ണി വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും പ്രാ​​യാ​​ധി​​ക്യം മൂ​​ലം ഇ​​വ​​ർ​​ക്കു പു​​റ​​ത്ത് ഇ​​റ​​ങ്ങാ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല. ശാ​​ന്ത​​ൻ​​പാ​​റ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു. യു​​വാ​​വി​ന്‍റെ മ​​ര​​ണ​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യു​​ള്ള​​തി​​നാ​​ൽ ഇ​ന്നു ഫോ​​റ​​ൻ​​സി​​ക് പ​​രി​​ശോ​​ധ​​ന​​യ്ക്കു ശേ​​ഷം മാ​​ത്ര​​മെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നാ​​യി ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​പോ​​വു​​ക​​യു​​ള്ളൂ​യെ​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.