സ്ത​നാ​ർ​ബു​ദം ക​ണ്ടെ​ത്ത​ൽ: മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ നി​ർ​മി​ച്ച ഉ​പ​ക​ര​ണ​ത്തി​നു യു​എ​സ് പേ​റ്റ​ന്‍റ്
Saturday, August 20, 2022 2:00 AM IST
ക​ണ്ണൂ​ർ: സ്ത​നാ​ർ​ബു​ദം നേ​ര​ത്തേ ക​ണ്ടെ​ത്താ​ൻ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ സി-​മെ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ച ഉ​പ​ക​ര​ണ​ത്തി​നു യു​എ​സ് പേ​റ്റ​ന്‍റ് ല​ഭി​ച്ചു. സെ​ൻ​സ​ർ ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ് ബ്രാ ​പോ​ലു​ള്ള ജാ​ക്ക​റ്റാ​ണി​ത്.

ഇ​തു ധ​രി​ച്ചാ​ൽ രോ​ഗ​മു​ണ്ടോ​യെ​ന്ന് അ​റി​യാ​നാ​കും. ഇ​ത് ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന വ​ള​രെ എ​ളു​പ്പ​മാ​ണ്. നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​തി​നാ​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ല്ല. ജാ​ക്ക​റ്റ് ധ​രി​ച്ച് അ​ര​മ​ണി​ക്കൂ​ർ ഇ​രു​ന്നാ​ൽ രോ​ഗ​നി​ർ​ണ​യം സാ​ധ്യ​മാ​കും.

മാ​മോ​ഗ്രാ​ഫി, അ​ൾ​ട്രാ സോ​ണോ​ഗ്രാ​ഫി തു​ട​ങ്ങി​യ സ​ങ്കീ​ർ​ണ​വും ചെ​ല​വേ​റി​യ​തു​മാ​യ പ​രി​ശോ​ധ​നാ​സം​വി​ധാ​ന​ങ്ങ​ൾ​ക്കു പ​ക​രം ല​ളി​ത​വും കൈ​യി​ൽ കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന​തു​മാ​യ ഉ​പ​ക​ര​ണം നി​ർ​മി​ക്ക​ണ​മെ​ന്ന ചി​ന്ത​യാ​ണ് ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ഇ​ന്ത്യ​ൻ ന​ഗ​ര​സ്ത്രീ​ക​ളി​ൽ ഒ​ന്നാ​മ​തും ഗ്രാ​മീ​ണ​സ്ത്രീ​ക​ളി​ൽ ര​ണ്ടാ​മ​തും സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന രോ​ഗ​മാ​ണ് സ്ത​നാ​ർ​ബു​ദം.


രോ​ഗ​നി​ർ​ണ​യം നേ​ര​ത്തേ ന​ട​ത്താ​ൻ ഇ​ന്ത്യ​യി​ൽ സം​ഘ​ടി​ത​മാ​യ പ​രി​ശോ​ധ​നാ​സം​വി​ധാ​ന​മി​ല്ല. അ​തി​നാ​ൽ വൈ​കി മാ​ത്ര​മാ​ണ് രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും ന​ട​ക്കു​ന്ന​ത്. ഇ​ത് അ​തി​ജീ​വ​ന​നി​ര​ക്ക് കു​റ​യ്ക്കു​ക​യും ചി​കി​ത്സ​ച്ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണു മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ പു​തി​യ ക​ണ്ടു​പി​ടി​ത്തം.

ക​ഴി​ഞ്ഞ മാ​സം അ​ഞ്ചി​നാ​ണ് ക​ണ്ടു​പി​ടി​ത്ത​ത്തി​നു യു​എ​സ് പേ​റ്റ​ന്‍റ് ല​ഭി​ച്ച​തെ​ന്നു മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.