കെ ​സ്കി​ൽ പ്ര​ചാ​ര​ണം അ​ക്ഷ​യകേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ
Saturday, September 24, 2022 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: അ​സാ​പ് കേ​ര​ള​യു​ടെ കെ ​സ്കി​ൽ പ​ദ്ധ​തി വ​ഴി ന​ട​പ്പാ​ക്കു​ന്ന നൈ​പു​ണ്യ വി​ക​സ​ന കോ​ഴ്സു​ക​ളു​ടെ പ്ര​ചാ​ര​ണ​വും ര​ജി​സ്ട്രേ​ഷ​നും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ന​ട​പ്പാ​ക്കാ​ൻ ധാ​ര​ണ​യാ​യി. അ​സാ​പ് കേ​ര​ള സി​എം​ഡി ഡോ. ​ഉ​ഷ ടൈ​റ്റ​സും അ​ക്ഷ​യ ഡ​യ​റ​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗു​മാ​ണ് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച​ത്.

കെ ​സ്കി​ൽ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പ​തി​ന​ഞ്ചി​ല​ധി​കം തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലാ​യി 130ൽ ​അ​ധി​കം സ്കി​ൽ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​സാ​പ് ന​ൽ​കി വ​രു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ പ്ര​ചാ​ര​ണം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി കോ​ഴ്സു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. വീ​ടു​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മി​ല്ലാ​ത്ത അ​സാ​പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കു​റ​ഞ്ഞ നി​ര​ക്കി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.