ചിരട്ടപ്പാല്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത് അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ചിരട്ടപ്പാല്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത് അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Saturday, September 24, 2022 12:49 AM IST
കോ​ട്ട​യം: കോ​ട​തി​വി​ധി നേ​ടി​യെ​ടു​ത്ത് ചി​ര​ട്ട​പ്പാ​ല്‍ ഇ​റ​ക്കു​മ​തി​ക്ക് ബ്ലോ​ക്ക് ക​മ്പ​നി​ക​ള്‍ ന​ട​ത്തു​ന്ന ശ്ര​മം കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണോ എ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും റ​ബ​ര്‍ ബോ​ര്‍ഡ് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ഷ്‌​ക്രി​യ​വും നി​ശ​ബ്ദ​വു​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ക​ര്‍ഷ​ക ദ്രോ​ഹ​മാ​ണെ​ന്നും ഇ​ന്‍ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

റ​ബ​ര്‍ ആ​ക്ട് എ​ട്ടാം വ​കു​പ്പ് 3 എ ​പ്ര​കാ​ര​മാ​ണ് ബ്ലോ​ക്ക് റ​ബ​ര്‍ ക​മ്പ​നി​ക​ള്‍ കോ​ട​തി​വി​ധി​ക്കാ​യി ശ്ര​മി​ക്കു​ന്ന​ത്. 26നു ​കേ​സ് വീ​ണ്ടും പ​രി​ഗ​ണ​ന​യ്‌​ക്കെ​ടു​ക്കു​ന്നു. റ​ബ​ര്‍ വ്യ​വ​സാ​യ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യ്ക്കാ​യി റ​ബ​ര്‍ ഇ​റ​ക്കു​മ​തി ക​യ​റ്റു​മ​തി സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ര്‍ക്കാ​രി​നോ​ട് ഉ​പ​ദേ​ശം ന​ല്‍കേ​ണ്ട റ​ബ​ര്‍ ബോ​ര്‍ഡ് ഉ​ത്ത​ര​വാ​ദി​ത്വം നി​ര്‍വ​ഹി​ക്ക​ണം എ​ന്നാ​ണ് ഇ​ക്കൂ​ട്ട​ര്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​വ​കു​പ്പ് പ്ര​കാ​ര​മു​ള്ള വി​ധി നേ​ടി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ പി​ന്നി​ല്‍ റ​ബ​ര്‍ ബോ​ര്‍ഡി​നെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ്.


കോ​ട​തി​വി​ധി അ​നു​കൂ​ല​മാ​യി വ​ന്നാ​ല്‍ അ​തി​ന്‍റെ മ​റ​വി​ല്‍ ചി​ര​ട്ട​പ്പാ​ലി​ന്‍റെ ഇ​റ​ക്കു​മ​തി​ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ മു​മ്പി​ല്‍ റ​ബ​ര്‍ ബോ​ര്‍ഡി​ന് മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ത​യാ​റാ​ക്കി സ​മ​ര്‍പ്പി​ച്ച് ത​ള്ളി​ക്ക​ള​ഞ്ഞ പ​ദ്ധ​തി വീ​ണ്ടും പൊ​ടി​ത​ട്ടി​യെ​ടു​ത്ത് വ്യ​വ​സാ​യി​ക​ളെ സം​ര​ക്ഷി​ക്കാം. റ​ബ​ര്‍ ബോ​ര്‍ഡ് ക​ര്‍ഷ​ക വി​രു​ദ്ധ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍, ക​ര്‍ഷ​ക ര​ക്ഷ​യ്ക്കാ​യി ഇ​ത്ത​രം വ്യ​വ​ഹാ​ര​ങ്ങ​ളെ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും വി​സി സെ​ബാ​സ്റ്റ്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.