ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ റോ​ഡ് നി​യ​മ​ങ്ങ​ൾ പ​ഠി​ക്കാ​ൻ പാ​ഠ​പു​സ്ത​കം
Tuesday, September 27, 2022 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ റോ​​​ഡ് നി​​​യ​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ന് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ പു​​​സ്ത​​​കം ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്ക് ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. സെ​​​പ്റ്റം​​​ബ​​​ർ 28നു ​​​രാ​​​വി​​​ലെ 10ന് ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ പി.​​​ആ​​​ർ. ചേ​​​മ്പ​​​റി​​​ലാ​​​ണ് ച​​​ട​​​ങ്ങ്.

റോ​​​ഡ് നി​​​യ​​​മ​​​ങ്ങ​​​ൾ, മാ​​​ർ​​​ക്കിം​​​ഗു​​​ക​​​ൾ, സൈ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യും വാ​​​ഹ​​​ന അ​​​പ​​​ക​​​ട കാ​​​ര​​​ണ​​​ങ്ങ​​​ളും നി​​​യ​​​മ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും റോ​​​ഡ് സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന സം​​​ബ​​​ന്ധ​​​മാ​​​യി ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് അ​​​റി​​​ഞ്ഞി​​​രി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​മ​​​ഗ്ര​​​മാ​​​യി പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന പു​​​സ്ത​​​ക​​​മാ​​​ണ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


പു​​​സ്ത​​​കം പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ പാ​​​സാ​​​യി ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് നേ​​​ടാ​​​ൻ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കു​​​മ്പോ​​​ൾ പ്ര​​​ത്യേ​​​ക ലേ​​​ണേ​​​ഴ്‌​​​സ് ലൈ​​​സ​​​ൻ​​​സ് എ​​​ടു​​​ക്കേ​​​ണ്ടി വ​​​രി​​​ല്ല. കേ​​​ന്ദ്ര മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ​​​ത്തി​​​ൽ ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ൻ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തു​​​ത​​​ന്നെ ആ​​​ദ്യ​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള പു​​​സ്ത​​​കം പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​തി​​​നും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കും. ച​​​ട​​​ങ്ങി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ ജീ​​​വ​​​ൻ ബാ​​​ബു, അ​​​ഡീ​​​ഷ​​​ണ​​​ൽ ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​മോ​​​ജ് ശ​​​ങ്ക​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.