വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഒ​പ്പി​ടു​ന്ന ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം
വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി  ഒ​പ്പി​ടു​ന്ന ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം
Thursday, September 29, 2022 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലു വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ള ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഒ​​​പ്പു വ​​​യ്ക്കു​​​ന്ന ധാ​​​ര​​​ണാ പ​​​ത്ര​​​ങ്ങ​​​ൾ​​​ക്കു മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം. ഓ​​​ക്സ്ഫ​​​ഡ്, മാ​​​ഞ്ച​​​സ്റ്റ​​​ർ, സീ​​​ഗ​​​ൻ, എ​​​ഡി​​​ൻ​​​ബ​​​ർ​​​ഗ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യാ​​​ണ് ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ദേ​​​ശ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ യു​​​കെ​​​യി​​​ൽ എ​​​ത്തു​​​ന്പോ​​​ൾ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ പ​​​ത്രം ഒ​​​പ്പു വ​​​യ്ക്കും. ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ്, ഡീ​​​ൻ(​​​അ​​​ക്കാ​​​ദ​​​മി​​​ക്) ഡോ.​​​അ​​​ല​​​ക്സ് പാ​​​പ്പ​​​ച്ച​​​ൻ ജ​​​യിം​​​സ് എ​​​ന്നി​​​വ​​​രും ല​​​ണ്ട​​​നി​​​ൽ എ​​​ത്തു​​​ന്നു​​​ണ്ട്. ധാ​​​ര​​​ണാ പ​​​ത്ര​​​ത്തി​​​ലൂ​​​ടെ അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ഗ്ര​​​ഫീ​​​ൻ വി​​​ക​​​സ​​​നം, ഡി​​​ജി​​​റ്റ​​​ൽ ടെ​​​ക്നോ​​​ള​​​ജി പാ​​​ർ​​​ക്ക് എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചാ​​​ണ് പ്ര​​​ധാ​​​ന പ​​​ഠ​​​നം. പെ​​​യി​​​ന്‍റ് മു​​​ത​​​ൽ റോ​​​ക്ക​​​റ്റ് വ​​​രെ നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഗ്ര​​​ഫീ​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ച​​​ത് മാ​​​ഞ്ച​​​സ്റ്റ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പ്ര​​​ഫ​​​സ​​​ർ​​​മാ​​​രാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഗ്ര​​​ഫീ​​​ൻ വി​​​ക​​​സ​​​ന​​​ത്തി​​​നു ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് ഒ​​​ട്ടേ​​​റെ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ ഈ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കും.


സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച ഡി​​​ജി​​​റ്റ​​​ൽ ടെ​​​ക്നോ​​​ള​​​ജി പാ​​​ർ​​​ക്ക് ന​​​ട​​​പ്പാ​​​ക്കു​​​ന്ന ചു​​​മ​​​ത​​​ല​​​യും ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കാ​​​ണ്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ കാം​​​പ​​​സി​​​നു സ​​​മീ​​​പ​​​മാ​​​ണ് പാ​​​ർ​​​ക്ക് സ്ഥാ​​​പി​​​ക്കു​​​ക. പാ​​​ർ​​​ക്കി​​​ൽ വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പു​​​തി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ലാ​​​ബു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

ഇ​​​ത്ത​​​രം ഡി​​​ജി​​​റ്റ​​​ൽ ടെ​​​ക്നോ​​​ള​​​ജി പാ​​​ർ​​​ക്കു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു പ​​​രി​​​ച​​​യ സ​​​ന്പ​​​ത്തു​​​ള്ള​​​വ​​​രാ​​​ണ് വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ. ഗ്ര​​​ഫീ​​​ൻ, ഡി​​​ജി​​​റ്റ​​​ൽ ടെ​​​ക്നോ​​​ള​​​ജി പാ​​​ർ​​​ക്ക് എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​വ​​​രു​​​ടെ അ​​​നു​​​ഭ​​​വ സ​​​ന്പ​​​ത്ത് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ധാ​​​ര​​​ണാ പ​​​ത്ര​​​ങ്ങ​​​ൾ ഒ​​​പ്പു വ​​​യ്ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.