സി​ൽ​വ​ർലൈ​ൻ സർവേ വീണ്ടും ജിയോ ടാഗിംഗ്
സി​ൽ​വ​ർലൈ​ൻ സർവേ വീണ്ടും ജിയോ ടാഗിംഗ്
Thursday, September 29, 2022 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​ൽ​​​വ​​​ർലൈ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ സാ​​​മൂ​​​ഹി​​​കാ​​​ഘാ​​​ത പ​​​ഠ​​​നം തു​​​ട​​​രു​​​ന്ന​​​തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കും.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം റ​​​വ​​​ന്യൂ വ​​​കു​​​പ്പ് സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി നി​​​യ​​​മവ​​​കു​​​പ്പി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. നി​​​യ​​​മ​​​വ​​​കു​​​പ്പി​​​ന്‍റെ സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം അ​​​ടു​​​ത്ത​​​യാ​​​ഴ്ച പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

ഇ​​​തോ​​​ടെ ര​​​ണ്ടു മാ​​​സ​​​മാ​​​യി മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ന്നി​​​രു​​​ന്ന സാ​​​മൂ​​​ഹി​​​കാ​​​ഘാ​​​ത പ​​​ഠ​​​ന​​​ത്തി​​​ന്‍റെ സ​​​ർ​​​വേ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും.

അ​​​തേ​​​സ​​​മ​​​യം, ജി​​​യോ ടാം​​​ഗിം​​​ഗ് രീ​​​തി​​​യി​​​ലാ​​​ണ് ഇ​​​നി അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്ത​​​ൽ. അ​​​തി​​​നാ​​​ൽ പ്ര​​​തി​​​ഷേ​​​ധം കു​​​റ​​​യു​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്. നി​​​ല​​​വി​​​ലു​​​ള്ള ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചു സാ​​​മൂ​​​ഹി​​​കാ​​​ഘാ​​​ത പ​​​ഠ​​​നം തു​​​ട​​​രാ​​​മെ​​​ന്നാ​​​ണ് അ​​​ഡ്വ​​​ക്കറ്റ് ജ​​​ന​​​റ​​​ൽ റ​​​വ​​​ന്യു വ​​​കു​​​പ്പി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശം.


സ​​​ർ​​​ക്കാ​​​ർ വീ​​​ണ്ടും സാ​​​മൂ​​​ഹി​​​കാ​​​ഘാ​​​ത പ​​​ഠ​​​ന​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്പോ​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വും വ്യാ​​​പ​​​ക​​​മാ​​​കും. സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ എ​​​ടു​​​ത്ത കേ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കി​​​ല്ലെ​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.