എകെജി സെന്റർ ആക്രമണ കേസ്: പ്രതി ജിതിനു ജാമ്യമില്ല
Friday, September 30, 2022 2:42 AM IST
തിരുവനന്തപുരം: എകെജി സെന്ററിനു നേരെ പടക്കമെറിഞ്ഞ കേസിൽ പ്രതി ജിതിന്റെ ജാമ്യാപേക്ഷ തള്ളി. പ്രഥമദൃഷ്ട്യാ തന്നെ പ്രതിയെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഉണ്ടെന്നു കോടതി നിരീക്ഷിച്ചു.
സമാനമായ കേസുകൾ ഇല്ലെങ്കിലും പ്രതിക്കു ക്രിമിനൽ പശ്ചാത്തലമുണ്ട്. ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റമാണു പ്രതി ചെയ്തത്. ഇത്തരം കുറ്റങ്ങൾക്കു ജാമ്യം അനുവദിക്കുന്നതിൽ നിയമതടസമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭൂരിഭാഗം നടപടികളും പൂർത്തിയാക്കാനുണ്ടെന്ന പോലീസ് റിപ്പോർട്ട് കൂടി കണക്കിലെടുത്താണു ജാമ്യം തള്ളുന്നത് എന്നും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിച്ചത്.