രാജ്ഭവനുകളെ കാര്യഭവനാക്കാനും കാവിവത്കരണം നടപ്പാക്കാനും ശ്രമം: റിട്ട ജസ്റ്റീസ് കെ. ചന്ദ്രു
Friday, September 30, 2022 11:57 PM IST
തിരുവനന്തപുരം: രാജ്ഭവനുകളെ കാര്യഭവനാക്കി മാറ്റാനും കാവിവത്കരണം നടപ്പാക്കാനുമാണ് രാജ്യത്ത് ശ്രമം നടക്കുന്നതെന്നു റിട്ട ജസ്റ്റീസ് കെ. ചന്ദ്രു.
എകെജി പഠന ഗവേഷണ കേന്ദ്രവും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും എന്ന സെമിനാർ എകെജി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയോട് ബഹുമാനമില്ലാതെ പെരുമാറുന്നതിലും ഗവർണർ പദവി ദുരുപയോഗപ്പെടുത്തുന്നതിലും കോണ്‍ഗ്രസും ബിജെപിയും ഒരേ നിലപാടാണ് സ്വീകരിച്ചത്. നല്ലതും മോശവും ഏറ്റവും മോശവുമായ ഗവർണർമാരുണ്ട്. ഇതിൽ മൂന്നാമത്തെ ഗണത്തിലാണ് ദക്ഷിണേന്ത്യയിലെ ഗവർണർമാരെന്നും ജസ്റ്റീസ് ചന്ദ്രു കുറ്റപ്പെടുത്തി.