മെയ്ക് എ റെയിന്‍ബോ വാരാചരണം നാളെ മുതല്‍
Friday, September 30, 2022 11:57 PM IST
കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201ന്റെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ എട്ടു വരെ സാമൂഹിക സേവനത്തിനായുള്ള റെയിന്‍ബോ വാരമായി ആചരിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് 3201 ഗവര്‍ണര്‍ എസ്. രാജ്മോഹന്‍ നായര്‍ അറിയിച്ചു.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലെ 164 റോട്ടറി ക്ലബുകളുടെയും നേതൃത്വത്തില്‍ വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കും. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ക്ലബുകളുടെയും നേതൃത്വത്തില്‍ കുറഞ്ഞത് ഒരു പദ്ധതിയെങ്കിലും നടപ്പാക്കാനാണ് ലക്ഷ്യം.