ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മ​ഹാ​യോ​ഗ​ത്തി​ന് ഉ​ജ്വ​ല തു​ട​ക്കം
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മ​ഹാ​യോ​ഗ​ത്തി​ന് ഉ​ജ്വ​ല തു​ട​ക്കം
Monday, October 3, 2022 2:36 AM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​ഞ്ചാ​​മ​​ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മ​​ഹാ​​യോ​​ഗ​​ത്തി​​ന് ഉ​​ജ്വ​​ല തു​​ട​​ക്കം. കു​​ന്ന​​ന്താ​​നം സെ​​ഹി​​യോ​​ന്‍ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ല്‍ ആ​​രം​​ഭി​​ച്ച മ​​ഹാ​​യോ​​ഗം തി​​രു​​വ​​ല്ല മ​​ല​​ങ്ക​​ര ആ​​ര്‍​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ര്‍ കൂ​​റി​​ലോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ക്ക​​ളാ​​ണ് കു​​ടും​​ബ​​ങ്ങ​​ളു​​ടെ​​യും സ​​ഭ​​യു​​ടെ​​യും സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​മ്പ​​ത്ത്. മ​​ക്ക​​ള്‍ ല​​ഹ​​രി​​ക്കും തി​​ന്മ​​ക​​ളു​​ടെ വി​​പ​​ത്തു​​ക​​ള്‍​ക്കും അ​​ടി​​മ​​പ്പെ​​ടു​​ന്ന​​തു കു​​ടും​​ബ​​ങ്ങ​​ളും സ​​മൂ​​ഹ​​വും നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്നു തോ​​മ​​സ് മാ​​ര്‍ കൂ​​റി​​ലോ​​സ് പ​റ​ഞ്ഞു.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ഭ​​യോ​​ടൊ​​ത്തു ചി​​ന്തി​​ക്കാ​​നും ജീ​​വി​​ക്കാ​​നും പ്ര​​വ​​ര്‍​ത്തി​​ക്കാ​​നു​​മു​​ള്ള അ​​വ​​സ​​ര​​മാ​​ണ് മ​​ഹാ​​യോ​​ഗ​​മെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. മാ​​ര്‍​ത്തോ​​മ്മ ക്രി​​സ്ത്യാ​​നി സ​​ഭ​​യു​​ടെ ആ​​ധു​​നി​​ക ച​​രി​​ത്ര​​ത്തി​​ന് ആ​​രം​​ഭം കു​​റി​​ച്ച വി​​കാ​​രി​​യ​​ത്തു​​ക​​ളി​​ല്‍ ഒ​​ന്നാ​​യ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ബി​​ഷ​​പ് ചാ​​ള്‍​സ് ല​​വീ​​ഞ്ഞ് വി​​ളി​​ച്ചു​​കൂ​​ട്ടി​​യ ആ​​ദ്യ സൂ​​ന​​ഹ​​ദോ​​സി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​ണ് ഈ ​​മ​​ഹാ​​യോ​​ഗ​​മെ​​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സ​​ഹാ​​യ ​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍, ഷം​​ഷാ​​ബാ​​ദ് നി​​യു​​ക്ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മോ​​ണ്‍.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത്, വി​​കാ​​രി ​ജ​​ന​​റാ​​ള്‍ മോ​​ണ്‍.​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, സൈം ​​ഡ​​യ​​റ​​ക്ട​​ര്‍ പ്ര​​ഫ. ജെ.​​ഫി​​ലി​​പ്പ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഇ​​രു​​നൂ​​റോ​​ളം പ്ര​​തി​​നി​​ധി​​ക​​ളും പ്ര​​ത്യേ​​ക ക്ഷ​​ണി​​താ​​ക്ക​​ളു​​മാ​​ണ് മ​​ഹാ​​യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

ആ​​രാ​​ധ​​ന​​ക്ര​​മം, സി​​ന​​ഡാ​​ത്മ​​ക​​സ​​ഭ, കോ​​വി​​ഡ​​ന​​ന്ത​​ര അ​​ജ​​പാ​​ല​​നം, സ​​ന്യാ​​സം-​​ദൈ​​വ​​വി​​ളി, കു​​ടും​​ബം, സ​​മു​​ദാ​​യം, മാ​​ധ്യ​​മ​​ങ്ങ​​ള്‍ എ​​ന്നി​​ങ്ങ​​നെ പ്ര​​സ​​ക്ത​​മാ​​യ വി​​ഷ​​യ​​ങ്ങ​​ള്‍ ച​​ര്‍​ച്ച​​ചെ​​യ്യും. ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ര്‍ റ​​വ.​​ഡോ.​​ജോ​​ര്‍​ജ് കു​​ടി​​ലി​​ല്‍, അ​​ഡ്വ​.​വി.​​സി. സെ​​ബാ​​സ്റ്റ്യന്‍, റ​​വ.​ഡോ.​ജോ​​സ​​ഫ് ക​​ടു​​പ്പി​​ല്‍ എ​​ന്നി​​വ​​ര്‍ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തും. അ​​ഞ്ചി​​ന് വൈ​​കു​​ന്നേ​​രം മ​​ഹാ​​യോ​​ഗം സ​​മാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.