ലഹരിക്കെതിരേയുള്ള പോരാട്ടം സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ്: ചങ്ങനാശേരി അതിരൂപതാ മഹായോഗം
ലഹരിക്കെതിരേയുള്ള പോരാട്ടം സര്‍ക്കാരിന്‍റെ  ഇരട്ടത്താപ്പ്: ചങ്ങനാശേരി അതിരൂപതാ മഹായോഗം
Tuesday, October 4, 2022 1:26 AM IST
ച​ങ്ങ​നാ​ശേ​രി: മ​ദ്യ​ല​ഭ്യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​യ​വും ല​ഹ​രി​യ്‌​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​വും പൂ​ര​ക​ങ്ങ​ള​ല്ലെ​ന്നും ഇ​തു സ​ര്‍ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മ​ഹാ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ല​ഹ​രി​ക്കെ​തി​രേ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണ​മെ​ന്ന് അ​ഞ്ചാ​മ​തു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മ​ഹാ​യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.

മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും പൊ​തു​വെ ന​ല്‍കു​ന്ന പ്രോ​ത്സാ​ഹ​നം കു​ടും​ബ​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​ത്തെ​യും ക​ര്‍മ്മ​ശേ​ഷി​യെ​യും അ​തീ​വഗു​രു​ത​ര​മായി ​ബാ​ധി​ക്കു​ന്ന​താ​ണ്. യു​വ​ത്വ​ങ്ങ​ളെ ല​ഹ​രി​യു​ടെ അ​ടി​മക​ളാ​ക്കു​ക​യും വി​നാ​ശ​ഗ​ര്‍ത്ത​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്യു​ന്ന ല​ഹ​രി​മാഫി​യ​ക്കെ​തി​രേ സ​ര്‍ക്കാ​ര്‍ അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.

ല​ഹ​രി​യും പ്ര​ണ​യ​വും കൈ​കോ​ര്‍ത്ത് ഭീ​ക​ര​വാ​ദ​ത്തി​ലേ​ക്കും വി​ധ്വംസ​ക ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​തി​ന്‍റെ നി​ര​വ​ധി ഉ​ദാ​ഹ​രണ​ങ്ങ​ള്‍ സ​മൂ​ഹ​മ​നഃ​സാക്ഷി​ക്കു​മു​ന്നില്‍ വ​ലി​യ ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തു​ന്നു. ല​ഹ​രി​യ്‌​ക്കെ​തി​രേ ഒ​ക്ടോ​ബര്‍ ​മാ​സ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ പ്ര​ത്യേ​ക​മാ​യി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന ക​ര്‍മ​പ​ദ്ധ​തിക​ളോ​ട് സ​ഭ സ​ര്‍വാ​ത്മ​നാ സ​ഹ​ക​രി​ക്കും. എ​ന്നാ​ല്‍ മ​ദ്യ​ല​ഭ്യ​ത പ്രോ​ത്സാഹി​പ്പി​ക്കു​ന്ന സ​ര്‍ക്കാ​ര്‍ ന​യ​വും ല​ഹ​രി​യ്‌​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​വും പൂ​ര​ക​ങ്ങ​ള​ല്ല എ​ന്ന വ​സ്തു​ത​യും അ​സം​ബ്ലി വി​ല​യി​രു​ത്തി. പ്ര​ഫ. ജെ. ​സി. മാ​ട​പ്പാ​ട്ട് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം യോ​ഗം ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി.


സ​മു​ദാ​യ​ശാ​ക്തീ​ക​ര​ണ​വും സി​ന​ഡാ​ത്മ​ക​സ​ഭ​യും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സിബിസിഐ‍ ലെ​യ്റ്റി ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ. വി.​സി. സെ​ബാസ്റ്റ്യ​ന്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ​ഠ​ന​വും ജോ​ലി​സാ​ധ്യ​തയും ​തേ​ടി​യു​ള്ള ആ​ഗോ​ള കു​ടി​യേ​റ്റ​ത്തി​ല്‍ സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​ന്‍റെ പു​ത്ത​ന്‍ സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റ​വ. ഡോ. ​സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍, ആന്‍റ​ണി ആ​റി​ല്‍ച്ചി​റ, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സില്‍ ​സെ​ക്ര​ട്ട​റി ഡോ. ​ഡൊ​മി​നി​ക് ജോ​സ​ഫ്, എ​സ്എ​ച്ച് കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍ പ്രൊ​വി​ന്‍ഷ്യ​ല്‍ സി​സ്റ്റ​ര്‍ അ​മ​ല എ​സ്എ​ച്ച്, പി​ആ​ര്‍ഒ അ​ഡ്വ. ജോ​ജി ചി​റയി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡോ. ​കു​ര്യാ​സ് കു​മ്പ​ളക്കു​ഴി, എ​ഫ്‌​സി​സി മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ ലി​റ്റി എ​ന്നി​വ​ര്‍ മോ​ഡ​റേ​റ്റ​ര്‍മാരാ​യി​രു​ന്നു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ഷം​ഷാ​ബാ​ദ് രൂ​പ​ത നി​യു​ക്ത മെ​ത്രാ​ന്‍ മോ​ണ്‍. തോ​മസ് ​പാ​ടി​യ​ത്ത്, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​വ​രു​ന്നു. നാ​ളെ വൈ​കു​ന്നേ​രം മ​ഹാ​യോ​ഗം സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.