പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് നേ​​താ​​വ് അ​​ബ്ദു​​ള്‍ സ​​ത്താ​​റി​​നെ എ​​ന്‍​ഐ​​എ ക​​സ്റ്റ​​ഡി​​യി​​ല്‍ വി​​ട്ടു
പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് നേ​​താ​​വ് അ​​ബ്ദു​​ള്‍ സ​​ത്താ​​റി​​നെ  എ​​ന്‍​ഐ​​എ ക​​സ്റ്റ​​ഡി​​യി​​ല്‍ വി​​ട്ടു
Tuesday, October 4, 2022 1:26 AM IST
കൊ​​​​ച്ചി: യു​​​എ​​​പി​​​എ കേ​​​​സി​​​​ല്‍ പോ​​​​പ്പു​​​​ല​​​​ര്‍ ഫ്ര​​​​ണ്ട് നേ​​​​താ​​​​വ് എ. ​​​​അ​​​​ബ്ദു​​​​ള്‍ സ​​​​ത്താ​​​​റി​​​​നെ അ​​​​ഞ്ചു ദി​​​​വ​​​​സ​​​ത്തേ​​​ക്ക് എ​​​​ന്‍ഐ​​​എ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വി​​​​ട്ടു.

കൊ​​​​ച്ചി​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക എ​​​​ന്‍ഐ​​​എ കോ​​​​ട​​​​തി​​​​​യാ​​​​ണ് ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നാ​​​​യി വെ​​​​ള്ളി​​​​യാ​​​​ഴ്ച വ​​​​രെ സ​​​​ത്താ​​​​റി​​​​നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വി​​​​ട്ട​​​​ത്.​​ അ​​​​ബ്ദു​​​​ള്‍ സ​​​​ത്താ​​​​റി​​​​നെ ഏ​​​​ഴു​​ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും അ​​​​ഞ്ചു​​ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വി​​​​ട്ട് ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ എ​​​​ന്‍ഐ​​എ ​ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ല്‍ മൂ​​​​ന്നാം പ്ര​​​​തി​​​​യാ​​​​ണ് അ​​​​ബ്ദു​​​​ള്‍ സ​​​​ത്താ​​​​ര്‍. റെ​​​​യ്ഡി​​​​നെ തു​​​​ട​​​​ര്‍​ന്ന് ഒ​​​​ളി​​​​വി​​​​ല്‍​പോ​​​​യ ഇ​​​​യാ​​​​ളെ ക​​​​ഴി​​​​ഞ്ഞ 28ന് ​​​​ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി​​​​യി​​​​ലെ പോ​​​​പ്പു​​​​ല​​​​ര്‍ ഫ്ര​​​​ണ്ട് ഓ​​​​ഫീ​​​​സി​​​​ല്‍ നി​​​​ന്നാ​​​​ണ് പോ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ഇ​​​​യാ​​​​ളു​​​​ടെ ക​​​​സ്റ്റ​​​​ഡി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് എ​​​​ന്‍ഐ എ ​​​അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്. പോ​​​​പ്പു​​​​ല​​​​ര്‍ ഫ്ര​​​​ണ്ട് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​യി​​​​രു​​​​ന്നു അ​​​​ബ്ദു​​​​ള്‍ സ​​​​ത്താ​​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.