പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു
Thursday, October 6, 2022 12:32 AM IST
ഹരിപ്പാട്: ശരീരമാസകലം മൂടിയ മറുക് സൃഷ്ടിച്ച വൈകല്യത്തെ ആത്മധൈര്യം കൊണ്ട് അതിജീവിച്ച് വേറിട്ട ജീവിതം അടയാളപ്പെടുത്തിയ പ്രഭുലാൽ പ്രസന്നൻ ഓർമയായി. തൃക്കുന്നപ്പുഴ പാനൂർ കൊച്ചുതറ തെക്കതിൽ പ്രസന്നന്റെ മകൻ പ്രഭുലാൽ പ്രസന്നൻ (26) ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഹരിപ്പാട് നഗരസഭയിലെ ഓഫീസ് അറ്റന്ററായിരുന്നു.
കലാ- സാമൂഹിക-സാംസ്കാരിക - ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന പ്രഭുലാൽ ടെലിഫിലിമിലും സംഗീത ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലിലൂടെ പ്രഭുലാൽ പ്രശസ്തനാണ്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: ഗുരുലാൽ വിഷ്ണുപ്രിയ.