പരിസ്ഥിതിലോല മേഖല: സമയപരിധി വീണ്ടും നീട്ടി ഹൈക്കോടതി
Friday, October 7, 2022 12:50 AM IST
കൊച്ചി: കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ പരാതികളും ആക്ഷേപങ്ങളും അറിയിക്കാനുള്ള സമയപരിധി ഹൈക്കോടതി വീണ്ടും നീട്ടി.
വിജ്ഞാപനം മലയാളത്തിലാക്കണമെന്നും ആക്ഷേപങ്ങള്‍ അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് വി ഫാം ഫാമേഴ്സ് ഫൗണ്ടേഷന് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് വി.ജി. അരുണാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടിയത്. നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ സെപ്റ്റംബര്‍ 22 വരെ സമയം നീട്ടി നല്‍കിയിരുന്നു.