400 കോ​​ടി രൂ​​പ​​യു​​ടെ ഹെ​​റോ​​യി​​നു​​മാ​​യി ആ​​റു പേ​​ര്‍ കൊച്ചിയിൽ പി​​ടി​​യി​​ല്‍
Friday, October 7, 2022 2:11 AM IST
കൊ​​​​ച്ചി: ബോ​​​​ട്ടി​​​​ല്‍ ക​​​​ട​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ച 400 കോ​​​​ടി രൂ​​​​പ വി​​​​ല വ​​​​രു​​​​ന്ന 200 കി​​​​ലോ​​​​ഗ്രാം ഹെ​​​​റോ​​​​യി​​​​നു​​​​മാ​​​​യി അ​​​​ഞ്ച് പാ​​​​ക് പൗ​​​​ര​​​​ന്മാ​​​​രു​​​​ള്‍​പ്പെ​​​​ടെ ആ​​​​റു​​പേ​​​​ര്‍ നേ​​​​വി​​​​യു​​​​ടെ പി​​​​ടി​​​​യി​​​​ല്‍. പി​​​​ടി​​​​യി​​​​ലാ​​​​യ​​​​വ​​​​രി​​​​ലൊ​​​​രാ​​​​ള്‍ ഇ​​​​റാ​​​​ന്‍ പൗ​​​​ര​​​​നാ​​​​ണെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. ഇ​​​​വ​​​​രെ കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​ച്ച് നാ​​​​ര്‍​കോ​​​​ട്ടി​​​​ക്‌​​​​സ് ക​​​​ണ്‍​ട്രോ​​​​ള്‍ ബ്യൂ​​​​റോ (എ​​​​ന്‍​സി​​​​ബി) കൊ​​​​ച്ചി യൂ​​​​ണി​​​​റ്റി​​​​ന് കൈ​​​​മാ​​​​റി.

നാ​​​​വി​​​​ക​​​​സേ​​​​ന കൊ​​​​ച്ചി പു​​​​റ​​​​ങ്ക​​​​ട​​​​ലി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​വെ സം​​​​ശ​​​​യം തോ​​​​ന്നി​​​​യ ബോ​​​​ട്ട് പി​​​​ന്തു​​​​ട​​​​ര്‍​ന്ന് ത​​​​ട​​​​ഞ്ഞു നി​​​​ര്‍​ത്തി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ര​​​​ഹ​​​​സ്യ അ​​​​റ​​​​ക​​​​ളി​​​​ല്‍ പാ​​​യ്​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​ക്കി​​​​യ നി​​​​ല​​​​യി​​​​ല്‍ ഹെ​​​​റോ​​​​യി​​​​ന്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ര്‍​ന്ന് പ്ര​​​​തി​​​​ക​​​​ളെ നേ​​​​വി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.


ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.30 ഓ​​​​ടെ ബോ​​​​ട്ടു​​​​മാ​​​​യി നാ​​​​വി​​​​ക​​​​സേ​​​​ന മ​​​​ട്ടാ​​​​ഞ്ചേ​​​​രി​​​​യി​​​​ലെ​​​​ത്തി. ബോ​​​​ട്ട് പു​​​​റ​​​​ങ്ക​​​​ട​​​​ല്‍ വ​​​​ഴി ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ക​​​​ളു​​​​ടെ ല​​​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.