മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഭ​ക്ഷ്യ​കി​റ്റി​ന് 6.77 കോ​ടി അ​നു​വ​ദി​ച്ചു
Friday, November 25, 2022 11:12 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച സൗ​​​ജ​​​ന്യ ഭ​​​ക്ഷ്യ​​​കി​​​റ്റി​​​ന്‍റെ തു​​​ക സ​​​പ്ലൈ​​​കോ​​​യ്ക്ക് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ന​​​ൽ​​​കാ​​​തി​​​രു​​​ന്ന തു​​​ക​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. കോ​​​വി​​​ഡി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 2020 ഓ​​​ഗ​​​സ്റ്റി​​​ൽ 99,735 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തി​​​നു​​​ള്ള 6.77 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

സൗ​​​ജ​​​ന്യ ഭ​​​ക്ഷ്യ​​​കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തി​​​ന് റേ​​​ഷ​​​ൻ ക​​​ട​​​ക്കാ​​​ർ​​​ക്കു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണ് തു​​​ക. ഭ​​​ക്ഷ്യ​​​കി​​​റ്റ് ത​​​യാ​​​റാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്ന തു​​​ക, വി​​​ത​​​ര​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്നു തു​​​ക സ​​​പ്ലൈ​​​കോ​​​യ്ക്ക് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.


ക​​​മ്മീ​​​ഷ​​​ൻ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ ക​​​ട​​​യ​​​ട​​​പ്പു സ​​​മ​​​രം അ​​​ട​​​ക്കം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി മേ​​​ഖ​​​ല​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ​​​ത ഭ​​​ക്ഷ്യ​​​കി​​​റ്റി​​​നു​​​ള്ള തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.