പ്രഫഷണൽസ് കോൺഗ്രസ് സംസ്ഥാന സമ്മേളനം നാളെ
Saturday, November 26, 2022 1:55 AM IST
കൊച്ചി: ഓൾ ഇന്ത്യ പ്രഫഷണൽസ് കോൺഗ്രസ് (എഐപിസി) സംസ്ഥാന സമ്മേളനം നാളെ കൊച്ചി പ്രസിഡൻസി ഹോട്ടലിൽ നടക്കും. രാവിലെ 9.30 ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എഐപിസി ദേശീയ പ്രസിഡന്റ് ഡോ. ശശി തരൂർ മുഖ്യപ്രഭാഷണം നടത്തും.
വൈകുന്നേരം നടക്കുന്ന ലീഡേഴ്സ് ഫോറം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എഐപിസി സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ്. ലാൽ അധ്യക്ഷത വഹിക്കും. ദക്ഷിണ മേഖല കോ -ഒാർഡിനേറ്റർ ഡോ. ജെ. ഗീത റെഡ്ഢി, സിഇഒ സലിം ജവേരി, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ പങ്കെടുക്കും. വിവിധ വിഷയങ്ങളിലെ സെഷനുകളിൽ വിദഗ്ധരും കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.