കേരളാ കോൺഗ്രസ് ഉപവാസ സമരം 30ന്
Sunday, November 27, 2022 12:21 AM IST
കോട്ടയം: റബർ കർഷകരോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും റബർ കർഷക മേഖലയെ സംരക്ഷിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെയും കേരള കർഷക യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 30 നു രാവിലെ 10 മുതൽ കോട്ടയത്ത് ഉപവാസ സമരം സംഘടിപ്പിക്കും. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.