വിഴിഞ്ഞത്തെ സംഘർഷം മനഃപൂർവമുണ്ടാക്കുന്നതെന്നു മന്ത്രി വി. ശിവൻകുട്ടി
Sunday, November 27, 2022 12:21 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടിയാണ് സമരം നടത്തുന്നത്. സമരം നടത്തുന്നവരിൽ വ്യത്യസ്ത ചേരികളുണ്ട്. സർക്കാർ ഇപ്പോൾ 10 തവണ ചർച്ച നടത്തി.
സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നത് ഒഴികെയുള്ളവ അംഗീകരിച്ചു. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണു പിന്നീടു സമരക്കാർ ചർച്ചയ്ക്ക് വരുന്നത്.
വീട് നിർമാണത്തിനായി 10 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കി. ഇപ്പോൾ ചീഫ് സെക്രട്ടറി മുൻകൈയെടുത്തു ചർച്ച നടത്തി വരുന്നതായും മന്ത്രി ശിവൻകുട്ടി പറഞ്ഞു.