പറശിനി ഉത്സവത്തിന് ഡിസംബര്‍ രണ്ടിന് കൊടിയേറും
Sunday, November 27, 2022 12:21 AM IST
കണ്ണൂർ: പറശിനി മുത്തപ്പന് മടപ്പുരയില്‍ ഈ വര്‍ഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബര്‍ രണ്ടിന് കൊടിയേറും.
രാവിലെ 9.50ന് പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന് തമ്പ്രാക്കള്‍ കൊടി ഉയര്‍ത്തുമെന്ന് ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് മലയിറക്കല്‍ ചടങ്ങ് നടക്കുന്നതോടുകൂടി കാഴ്ച വരവ് തുടങ്ങും.
കണ്ണൂര്‍ തയ്യില്‍ കുടുംബക്കാരുടെ കാഴ്ചവരവാണ് ആദ്യം നടക്കുക. തുടര്‍ന്ന് കോഴിക്കോട് വിവിധ ഭാഗത്തുള്ള പതിനഞ്ചോളം ഭജനസംഘങ്ങളുടെ വര്‍ണശബളമായ കാഴ്ചവരവ് ഉണ്ടായിരിക്കും. ഡിസംബര്‍ ആറിന് കലശാട്ടത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.