സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വം: തൃ​ശൂ​ർ സ​ഹോ​ദ​യ ചാ​ന്പ്യ​ൻ​മാ​ർ
സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വം:  തൃ​ശൂ​ർ സ​ഹോ​ദ​യ ചാ​ന്പ്യ​ൻ​മാ​ർ
Monday, November 28, 2022 2:15 AM IST
വാ​​​ഴ​​​ക്കു​​​ളം: കാ​​​ർ​​​മ​​​ൽ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്നു​​​വ​​​ന്ന സം​​​സ്ഥാ​​​ന സി​​​ബി​​​എ​​​സ്ഇ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ 1793 പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി തൃ​​​ശൂ​​​ർ സ​​​ഹോ​​​ദ​​​യ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യി.

1639 പോ​​​യി​​​ന്‍റ് നേ​​​ടി മ​​​ല​​​ബാ​​​ർ സ​​​ഹോ​​​ദ​​​യ ര​​​ണ്ടാം സ്ഥാ​​​ന​​​വും 1467 പോ​​​യി​​​ന്‍റോ​​ടെ കൊ​​​ച്ചി മെ​​​ട്രോ സ​​​ഹോ​​​ദ​​​യ മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. പാ​​​ല​​​ക്കാ​​​ട് 1366 പോ​​​യി​​​ന്‍റു​​​മാ​​​യി നാ​​​ലാ​​​മ​​​താ​​​യി. ഓ​​​വ​​​റോ​​​ൾ സ്കൂ​​​ൾ പ​​​ട്ടി​​​ക​​​യി​​​ൽ 246 പോ​​​യി​​​ന്‍റു​​​ള്ള കോ​​​ഴി​​​ക്കോ​​​ട് സി​​​ൽ​​​വ​​​ർ ഹി​​​ൽ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ളാ​​​ണ് മു​​​ന്നി​​​ൽ. 162 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​ഗി​​​രി സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളാ​​​ണ് ര​​​ണ്ടാ​​​മ​​​ത്. മൂ​​​ന്നാ​​​മ​​​തു​​​ള്ള തൃ​​​ശൂ​​​ർ പാ​​​ട്ടു​​​രാ​​യ്ക്ക​​​ൽ ദേ​​​വ​​​മാ​​​ത സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ന് 156 പോ​​​യി​​​ന്‍റു​​​ണ്ട്. നാ​​​ലാം സ്ഥാ​​​ന​​​ത്തു​​​ള്ള കൊ​​​ല്ലം ലേ​​​ക്ക് ഫോ​​​ർ​​​ഡ് സ്കൂ​​​ളി​​​ന് 112 പോ​​​യി​​​ന്‍റു​​​ണ്ട്. 108 പോ​​​യി​​​ന്‍റു​​​ള്ള തൃ​​​ശൂ​​​ർ കോ​​​ലാ​​​ഴി ചി​​​ന്മ​​​യാ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​നാ​​​ണ് അ​​​ഞ്ചാം സ്ഥാ​​​നം.

കാ​​​ർ​​​മ​​​ൽ സ്കൂ​​​ൾ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കോ​​​ണ്‍ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​സി​​​ജ​​​ൻ പോ​​​ൾ ഉ​​​ന്നു​​​ക​​​ല്ലേ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​നി​​​മ​​​താ​​​രം ര​​​മേ​​​ഷ് പി​​​ഷാ​​​ര​​​ടി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

ഭ​​​ര​​​ത​​​നാ​​​ട്യ​​​ത്തി​​​ൽ ഡ​​​ബി​​​ൾ ഹാ​​​ട്രി​​​ക് വി​​​ജ​​​യ​​​വു​​​മാ​​​യി ല​​​​ക്ഷ്മ​​​​ൺ രാ​​​​ജ്

വാ​​​​ഴ​​​​ക്കു​​​​ളം: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ആ​​​​റാം ത​​​​വ​​​​ണ​​​​യും ഭ​​​​ര​​​​ത​​​​നാ​​​​ട്യ​​​​ത്തി​​​​ൽ വി​​​​ജ​​​​യം നേ​​​​ടി കൊ​​​​ല്ലം ശ്രീ ​​​​നാ​​​​രാ​​​​യ​​​​ണ ട്ര​​​​സ്റ്റ് സെ​​​​ൻ​​​​ട്ര​​​​ൽ സ്കൂ​​​​ൾ പ്ല​​​​സ്ടു വി​​​​ദ്യാ​​​​ർ​​​​ഥി ല​​​​ക്ഷ്മ​​​​ൺ രാ​​​​ജ്.

ശി​​​​വപാ​​​​ർ​​​​വ​​​​തി താ​​​​ണ്ഡ​​​​വ​​​​മാ​​​​ടി​​​​യാ​​​​ണ് ല​​​​ക്ഷ്മ​​​​ൺ ഒ​​​​ന്നാം സ്ഥാ​​​​നം നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യ​​​​ത്. ഇ​​​വി​​​ടെ നാ​​​​ടോ​​​​ടി നൃ​​​​ത്ത​​​​ത്തി​​​​ന് ഒ​​​​ന്നാം സ്ഥാ​​​​ന​​​​വും കു​​​​ച്ചു​​​​പ്പു​​​​ടി​​​​ക്ക് ര​​​​ണ്ടാം​​​​സ്ഥാ​​​​ന​​​​വും നേ​​​​ടി​​​​യി​​​​രു​​​​ന്നു. വി​​​​വി​​​​ധ നൃ​​​​ത്ത​​​​രൂ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ഞ്ച് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ ഈ ​​​​വ​​​​ർ​​​​ഷം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഭ​​​​ര​​​​ത​​​​നാ​​​​ട്യം, കു​​​​ച്ചു​​​​പ്പു​​​​ടി, ക​​​​ഥ​​​​ക​​​​ളി, ചൈ​​​​നീ​​​​സ് പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത നൃ​​​​ത്തം എ​​​​ന്നീ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ ആ​​​​റു മി​​​​നി​​​​റ്റ് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ന​​​​ട​​​​ന​​​​മാ​​​​ടി​​​​യാ​​​​ണ് ല​​​​ക്ഷ്മ​​​​ൺ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ നേ​​​​ടി​​​​യ​​​​ത്.


എ​​​​ട്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ ഏ​​​​ക സ​​​​ഹോ​​​​ദ​​​​ര​​​​ൻ മാ​​​​ന​​​​സ് രാ​​​​ജ് കു​​​​ങ്ഫു​​​​വി​​​​ൽ ജി​​​​ല്ലാ​​​​ത​​​​ല ജേ​​​​താ​​​​വാ​​​​ണ്. മാ​​​​താ​​​​വ് ആ​​​​ർ. സീ​​​​മ​​​​യും നൃ​​​​ത്ത​​​​മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ട്. ന​​​​ട​​​​യ്ക്ക​​​​ൽ സ​​​​ജീ​​​​വ് നാ​​​​രാ​​​​യ​​​​ണ​​​​നാ​​​​ണ് നൃ​​​​ത്ത​​​​ത്തി​​​​ലെ ഗു​​​​രു. സ​​​​ദ​​​​നം വി​​​​ഷ്ണു പ്ര​​​​സാ​​​​ദ് ക​​​​ഥ​​​​ക​​​​ളി​​​​യു​​​​ടെ പാ​​​​ഠ​​​​ങ്ങ​​​​ളും പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കു​​​​ന്നു.

സി​​​ബി​​​എ​​​സ്ഇ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് തി​​​ര​​​ശീ​​​ല വീ​​​ണു

വാ​​​ഴ​​​ക്കു​​​ളം : കാ​​​ർ​​​മ​​​ൽ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​യി ന​​​ട​​​ന്ന സി​​​ബി​​​എ​​​സ്ഇ സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വം സ​​​മാ​​​പി​​​ച്ചു.

സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സി​​​ബി​​​എ​​​സ്ഇ റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ മ​​​ഹേ​​​ഷ് ധ​​​ർ​​​മാ​​​ധി​​​കാ​​​രി, സി​​​ബി​​​എ​​​സ്ഇ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​​​എം. ഇ​​​ബ്രാ​​​ഹിം​​​ഖാ​​​ൻ, കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ബി​​​ജു കൂ​​​ട്ട​​​പ്ലാ​​​യ്ക്ക​​​ൽ, പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് പ്രി​​​ൻ​​​സ് ടി. ​​​ജോ​​​ർ​​​ജ്, കോ​​​ണ്‍ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ ട്ര​​​ഷ​​​റ​​​ർ ഡോ. ​​​ദി​​​നീ​​​ഷ് ബാ​​​ബു, സി​​​ബി​​​എ​​​സ്ഇ മ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ട്ര​​​ഷ​​​റ​​​ർ സി.​​​എ. ഏ​​​ബ്ര​​​ഹാം തോ​​​മ​​​സ്, സി​​​ബി​​​എ​​​സ്ഇ മ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​സ്. അ​​​ബ്ദു​​​ൽ നാ​​​സ​​​ർ, കേ​​​ര​​​ള സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​സ്. രാ​​​മ​​​ച​​​ന്ദ്ര​​​ൻ പി​​​ള്ള, കോ​​​ണ്‍ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ കോ​​​പ്ല​​​ക്സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ജി പോ​​​ൾ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.