രാഷ്‌ട്രദീപിക വാർഷികവും അവാർഡ് ദാനവും ഇന്ന്
Tuesday, November 29, 2022 12:06 AM IST
കോ​ട്ട​യം: രാ​ഷ്‌ട്രദീ​പി​ക സാ​യ്ഹ്ന ദി​ന​പ​ത്ര​ത്തി​ന്‍റെ 30-ാം വാ​ര്‍ഷി​കാ​ഘോ​ഷം ഇ​ന്ന് കോ​ട്ട​യ​ത്ത് ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് കോ​ടി​മ​ത വി​ന്‍സ​ര്‍ കാ​സി​ല്‍ ഹോ​ട്ട​ലി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍.

രാ​ഷ്‌ട്രദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​സ് കെ.​മാ​ണി എം​പി, എം​എ​ല്‍എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മോ​ന്‍സ് ജോ​സ​ഫ്, മാ​ണി സി. ​കാ​പ്പ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി, ച​ല​ച്ചി​ത്ര​താ​രം ക​ലാ​ഭ​വ​ന്‍ പ്ര​ജോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ര്‍ റ​വ.​ഡോ. ജോ​ര്‍ജ് കു​ടി​ലി​ല്‍ സ്വാ​ഗ​ത​വും ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മാ​ര്‍ക്ക​റ്റിം​ഗ് കെ.​സി. തോ​മ​സ് കൃ​ത​ജ്ഞ​ത​യും പ​റ​യും.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ജ​യം കൈ​വ​രി​ച്ച ഇ​ടി​മ​ണ്ണി​ക്ക​ല്‍ ജ്വ​ല്ല​റി മാ​നേ​ജിം​ഗ് പാ​ര്‍ട്ണ​ര്‍ ഷാ​ജി തോ​മ​സ്, സാ​ജ്‌​കോ എ​ന്‍ജി​നീ​യ​റിം​ഗ് വ​ര്‍ക്‌​സ് പ്രൊ​പ്രൈ​റ്റ​ര്‍ സാ​ജ​ന്‍ സി ​ആ​ന്‍ഡ്രൂ​സ്, ഓ​വ​ര്‍സീ​സ് ഐ ​എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് ഇ​മി​ഗ്രേ​ഷ​ന്‍ സി​ഇ​ഒ അ​ഘി​ലേ​ഷ് എ​സ്. പി​ള്ള, പ്ലാ​ന്‍റ​ര്‍ ജോ​ഷ് ജോ​സ​ഫ് മ​ണ്ണി​പ്പ​റ​മ്പി​ല്‍, എ​ല്‍ബാ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​എ​സ്. കു​ര്യാ​ച്ച​ന്‍, വ​ല്ല​ഭ​ശേ​രി റി​സേ​ര്‍ച്ച് ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി​നോ​യി വ​ല്ല​ഭ​ശേ​രി, ക്രി​സ്തു​രാ​ജ് ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​എം.​സി. സി​റി​യ​ക്, അ​ധ്യാ​പി​ക മി​നി എം. ​മാ​ത്യു, കി​ട​ങ്ങൂ​ര്‍ ലി​റ്റി​ല്‍ ലൂ​ര്‍ദ് ആ​ശു​പ​ത്രി ഓ​ര്‍ത്തോ​പീ​ഡി​ക് സ​ര്‍ജ​ന്‍ ഡോ.​ജി​ജോ ജോ​സ്, റാ​ന്നി അ​ത്തി​ക്ക​യം ജെ.​ജെ ഗാ​ര്‍ഡ​ന്‍സ് പ്രൊ​പ്രൈ​റ്റ​ര്‍ ജോ​സ​ഫ് ക​രി​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ക്ക് എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡു​ക​ള്‍ മ​ന്ത്രി സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.